MORE

    ത്രിപുരയില്‍ സി.പി.എം- കോണ്‍ഗ്രസ് ധാരണ

    Date:

    ന്യൂഡല്‍ഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ്, ത്രിപ്ര മോത്ത പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാന്‍ സി.പി.എം തീരുമാനിച്ചു.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ അഗര്‍ത്തലയില്‍ നടന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് പൊതുശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിലെത്താന്‍ അന്തിമ തീരുമാനമെടുത്തത്.

    ത്രിപുരയില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ മതേതരപാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും ഇതിനായി എല്ലാ അടവുനയവും സ്വീകരിക്കുമെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുവേണ്ട നടപടികള്‍ സി.പി.എം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയെ കേന്ദ്രനേതൃത്വം വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍, ധാരണ വിട്ട് മുന്നണിയായി ബംഗാളില്‍ പ്രവര്‍ത്തിച്ചുവെന്നും ഇത് സഖ്യം രൂപവത്കരിച്ചതിന് തുല്യമായതിനാലാണ് വിമര്‍ശിച്ചതെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. വര്‍ഗീയധ്രുവീകരണം തന്നെയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ തന്ത്രമെന്ന് മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു.

    പ്രധാനമന്ത്രി വിദേശത്തുപോയി ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവായി വിശേഷിപ്പിക്കുന്നു. അദ്ദേഹം വിദേശത്ത് പോകുമ്ബോള്‍ ഗാന്ധിജിയുടെ ഭാഷയിലും ഇന്ത്യയില്‍ ഗോദ്സെയുടെ ഭാഷയിലും സംസാരിക്കുന്നു. ത്രിപുരയിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.

    ത്രിപുര കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള അജോയ് കുമാറുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന നിര്‍വാഹക സമിതി യോഗം നടന്നത്. ഗോത്രമേഖലയില്‍ സ്വാധീനമുള്ള ത്രിപ്ര മോത്ത പാര്‍ട്ടി കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

    60 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 2018ല്‍ ബി.ജെ.പിയുമായി സി.പി.എമ്മിന് 20 സീറ്റിന്‍റെ വ്യത്യാസം ഉണ്ടെങ്കിലും വോട്ടുവിഹിതത്തില്‍ ഒരു ശതമാനത്തിന്‍റെ കുറവ് മാത്രമാണുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസും ത്രിപ്ര മോത്തയുമായി സഹകരിച്ചാല്‍ ഭരണം തിരിച്ചുപിടിക്കാമെന്ന വിലയിരുത്തലിലാണ് സി.പി.എം. ഭരണവിരുദ്ധ വികാരവും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...