ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ദുരിതബാധിത മേഖലകളില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍.
വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായത് സര്‍ക്കാരിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസം മാറ്റണമെന്നും പ്രദേശവാസികള്‍ മീഡിയവണിനോട് പറഞ്ഞു.
150ഓളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്ബോഴാണ് നിരവധിപ്പേര്‍ സ്വന്തമായി വീടുകളില്‍ നിന്ന് മാറേണ്ടിവരുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവര്‍ക്ക് എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഭൂരിഭാഗം ആളുകള്‍ക്കും ബന്ധുക്കളോ സഹായിക്കാന്‍ ആളുകളോ ഇല്ല. ഏക ആശ്രയം സര്‍ക്കാര്‍ മാത്രമാണ്. ഗുരുതരമായ വിള്ളലുകള്‍ ഉണ്ടായ പ്രദേശത്ത് സഹായങ്ങളും മാറ്റിപ്പാര്‍പ്പിക്കലും ഉണ്ടായില്ലെന്ന് പറയുന്നത്.
കഴിഞ്ഞ നാല് മാസമായി വീടുകള്‍ക്കെല്ലാം വിള്ളലുകളുണ്ട്. ഉടന്‍ തന്നെ മുന്‍സിപ്പാലിറ്റിയില്‍ വിവരം അറിയിച്ചു. കൂടാതെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കത്തയച്ചവരും ഈ കൂട്ടത്തിലുണ്ട്. സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. ഒരുനേരത്തെ ആഹാരം പോലും കൈയില്‍ ഇല്ലാതെ ദുരിതക്കയത്തിലാണ് ഇവരെല്ലാം.

