MORE

    ദില്ലിയില്‍ ജനവിധി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍, ഗവര്‍ണര്‍ക്ക് കത്ത്

    Date:

    ദില്ലി : ദില്ലിയില്‍ ജനവിധി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍. മുന്‍സിപ്പല്‍ കോ‍ര്‍പ്പറേഷനിലേക്കുള്ള മേയ‍ര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചതിന് പിന്നാലെയാണ് പ്രതികരണം.

    നടപടികള്‍ ക്രമപ്രകാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. മേയര്‍ വോട്ടെടുപ്പില്‍ വര്‍ഷങ്ങളായി തുടരുന്ന ചട്ടങ്ങള്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ ഒരു സുപ്രഭാതത്തില്‍ അട്ടിമറിച്ചുവെന്നും ചട്ടപ്രകാരം പത്ത് അംഗങ്ങളെ നാമനിര്‍ദേശം ചെയേണ്ടത് ദില്ലി സര്‍ക്കാര്‍ ആണെന്നും കെജ്രിവാള്‍ പറഞ്ഞു.

    ദില്ലി മുന്‍സിപ്പല്‍ കോ‍ര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവ‍ര്‍ക്ക് പുറമെ 10 പേരെ ഗവര്‍ണര്‍ നാമനി‍ര്‍ദ്ദേശം ചെയ്തു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ നിയമസഭ സംഘര്‍ഷത്തിന് സാക്ഷിയായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയര്‍ വോട്ടെടുപ്പ് നടക്കുക.ഗവര്‍ണര്‍ക്ക് നാമ നിര്‍ദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവര്‍ണര്‍ നിയമിച്ച സത്യ ശര്‍മ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയത് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി.

    ബിജെപി അംഗങ്ങളും ആപ് അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ പിരിഞ്ഞു പോവാന്‍ തയ്യാറാവാതെ ആപ് കൗണ്‍സിലര്‍മാര്‍ സിവില്‍ സെന്‍ററിനുള്ളില്‍ പ്രതിഷേധം തുടരുകയായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പിന്‍റെ പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ നിമയിച്ചത് മുതല്‍ തന്നെ ആപ് ബിജെപി തര്‍ക്കം രൂക്ഷമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഘര്‍ഷവും. ആപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്റോയ് ബിജെപി സ്ഥാനാര്‍ത്ഥിയായി രേഖ ഗുപ്ത എന്നിവരാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

    ആം ആദ്മി പാര്‍ട്ടി നടത്തുന്നത് ഗുണ്ടായിസമെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. ആപ് തെരഞ്ഞെടുപ്പിനെ ഭയക്കുന്നു.ലെഫ് ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതില്‍ പ്രതിഷേധം ഉണ്ടെങ്കില്‍ കോടതിയില്‍ പോകണം.വോട്ടെടുപ്പിന് തങ്ങള്‍ തയ്യാറായിട്ടും ആപ്പ് സംഘര്‍ഷം ഉണ്ടാക്കി എന്ന് മനോജ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലെഫ് ഗവര്‍ണര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന് ആപ് നേതാവ് അതിഷി സിംഗ് കുറ്റപ്പെടുത്തി.ജനങ്ങള്‍ ഭരണത്തില്‍ നിന്നും പുറംതള്ളിയിട്ടും ബിജെപി കടിച്ചു തൂങ്ങി നില്‍ക്കുകയാണ്. ആപ്പിനെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിഷി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...