MORE

    മുഖ്യമന്ത്രിയെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല, അതുപോലെ പെരുമാറരുതെന്നാണ് പറഞ്ഞത്; സിദ്ധരാമയ്യ

    Date:

    ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നായ്ക്കുട്ടിയെന്ന് വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

    ദേശീയ നേതാക്കളോട് സംസാരിക്കാന്‍ നേതാക്കള്‍ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    ‘ഞാന്‍ അദ്ദേഹത്തെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല. ദേശീയ നേതാക്കളുടെ മുന്നില്‍ സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിക്കണമെന്ന് ഞാന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി അവര്‍ യൂണിയന്‍ നേതാക്കളോട് ധൈര്യത്തോടെ സംസാരിക്കണം.അവര്‍ ധൈര്യമുള്ളവരായിരിക്കണം, ഒരു നായ്ക്കുട്ടിയെപ്പോലെ പെരുമാറരുത്” സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. ബൊമ്മൈയും മറ്റു നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ നായ്ക്കുട്ടിയെപ്പോലെയാണെന്നായിരുന്നു സിദ്ധരാമ്മയ്യ നേരത്തെ പറഞ്ഞത്. മോദിക്കു മുന്നില്‍ അവര്‍ക്ക് വിറയലുണ്ടാകുമെന്നും പതിനഞ്ചാം ശമ്ബള കമ്മീഷനില്‍, കര്‍ണാടകയ്ക്ക് പ്രത്യേക അലവന്‍സായി 5,495 കോടി രൂപ നല്‍കണമെന്നായിരുന്നു ശിപാര്‍ശ എന്നാല്‍ അത് നല്‍കിയില്ലെ’ന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം.

    സംഭവം വിവാദമായപ്പോള്‍ തന്‍റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയായിരുന്നു. “കര്‍ണാടകയുടെ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രധാനം. നിര്‍മല സീതാരാമന്‍ നിരസിച്ച 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റപകള്‍ ലഭിക്കാന്‍ ബൊമ്മൈ മോദിയോട് സംസാരിക്കട്ടെ. വിളനഷ്ട നഷ്ടപരിഹാരം, ജിഎസ്ടി നഷ്ടപരിഹാരം, ഇനിയും അനുവദിക്കാനുള്ള മറ്റ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിക്കണം.” സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ” ഹൈക്കമാന്‍ഡിന് മുന്നില്‍ സംസാരിക്കാന്‍ കഴിയാത്ത ഒരു ഭീരു ആണെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ബൊമ്മൈയെ നായ്ക്കുട്ടി എന്ന് സംഭാഷണത്തില്‍ സംബോധന ചെയ്തിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി ടാര്‍ഗറ്റു ചെയ്യാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.” സിദ്ധരാമ്മയ്യ ട്വീറ്റ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...