MORE

    ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം: കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ദേശീയ പാത സംരക്ഷണ സമിതി

    Date:

    കോഴിക്കോട്: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ചരക്ക് ലോറിയിടിച്ച്‌ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി.

    കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതുമെന്ന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അറിയിച്ചു.

    എന്നാല്‍ കര്‍ണാടകയ്ക്ക് ഇക്കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ദേശീയപാത സംരക്ഷണ സമിതി (എന്‍എച്ച്‌എഐ) വ്യക്തമാക്കി. ആന ചരിഞ്ഞതോടെ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാന്‍ കര്‍ണാടക നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ വീണ്ടും വയനാട്ടില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.

    കഴിഞ്ഞ 13ന് രാത്രി കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാതയില്‍ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപം ചരക്ക് ലോറി ഇടിച്ചാണ് ആന ചരിഞ്ഞത്. രാത്രി 9 നും രാവിലെ 6 നും ഇടയില്‍ ഗതാഗതം നിരോധിച്ച റോഡിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങള്‍ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് 2009 ല്‍ കര്‍ണാടക സര്‍ക്കാര്‍ ദേശീയപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വയനാട്ടില്‍ നടന്നത്. റോഡ് അടച്ചത് വ്യാപാരവും ടൂറിസവും ഉള്‍പ്പെടെ ജില്ലയിലെ പല പ്രദേശങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...