MORE

    ഭാര്യയെ ‘മുത്വലാഖ്’ ചൊല്ലി; ഗുജറാത്തിലെ ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

    Date:

    അഹ്മദാബാദ്: ഭാര്യയെ മുത്വലാഖ് ചൊല്ലിയെന്ന കേസില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്. ഗുജറാത്തിലെ മെഹ്‌സാന നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ സാലിം നൂര്‍ മുഹമ്മദ് വോറയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

    ഭാര്യയെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് കേസ്.

    ഭാര്യ സിദ്ദീഖിബാന്‍ ആണ് സാലിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഭര്‍ത്താവ് തന്നെ വാക്കാല്‍ മുത്വലാഖ് ചൊല്ലിയെന്ന് പരാതിയില്‍ പറയുന്നു. ത്വലാഖ് ചൊല്ലുന്നതിന്റെ വിഡിയോ പകര്‍ത്തി രണ്ടുപേരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ത്വലാഖിനെ പിന്തുണയ്ക്കുകയും തന്നെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ തുടരുന്നു.

    അതേസമയം, ഭര്‍ത്താവിനെതിരെ മെഹ്‌സാന ജില്ലാ പൊലീസ് സുപ്രണ്ടിന് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് സിദ്ദീഖിബാന്‍ ആരോപിച്ചിരുന്നു. ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലും ഭര്‍തൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നെന്നും അവര്‍ പറയുന്നു. 22 വര്‍ഷത്തിനിടെ നിരവധി തവണ പല കാരണങ്ങള്‍ പറഞ്ഞ് തന്റെ വീട്ടുകാരില്‍നിന്ന് സാലിം പണം വാങ്ങിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    ഒടുവിലാണ് മെഹ്‌സാന പൊലീസ് സാലിമിനെതിരെ കേസെടുത്തത്. 2019ലെ മുസ്‌ലിം വനിതാ(വിവാഹാവകാശ സംരക്ഷണ) നിയമം, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ബി.ജെ.പി നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

    മെഹ്‌സാന നഗരസഭയിലെ പത്താം വാര്‍ഡ് കൗണ്‍സിലറാണ് സാലിം നൂര്‍ മുഹമ്മദ് വോറ. അഹ്മദാബാദ് ഗ്രാമീണ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. കോടതിയില്‍ സാലിമിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രേശ്മബെന്‍ ചൗഹാനുമായി ഭര്‍ത്താവിന് അവിഹിതബന്ധമുള്ളതായും സിദ്ദീഖാബാന്‍ ആരോപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...