കൊച്ചി; യുവ നടന്‍ ശരത് ചന്ദ്രനെ (37) മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന് അപാരത, സിഐഎ കൊമ്രേഡ് ഇന് അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.
പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരന്‍: ശ്യാംചന്ദ്രന്‍. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ.

