തിരുവനന്തപുരം: മനുഷ്യര്‍ക്ക് സഹിക്കാനാകാത്ത ഉഷ്ണ തരംഗം ഇന്ത്യയിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. വര്‍ഷങ്ങളായി ഉഷ്ണ തരംഗം മൂലം ആയിരക്കണക്കിന് പേര് മരിക്കുന്ന രാജ്യത്തില്‍ ചൂട് വീണ്ടും കൂടുമെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.
‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂനിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിംഗ് സെക്ടര്‍’- ഇന്ത്യയിലെ അന്തരീക്ഷ ശീതീകരണ രംഗത്തെ നിക്ഷേപ സാധ്യതകള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഉയര്‍ന്ന താപനില നേരത്തെയെത്തുകയും ദീര്‍ഘകാലം തുടരുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

