MORE

    പത്മയ്ക്കും റോസ്‌ലിയ്ക്കും മുന്‍പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമം, എത്തിച്ചത് ഷാഫിയും ലൈലയും,

    Date:

    പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നരബലിയുടെ ഇരകളായ റോസ്‌ലിയ്ക്കും പത്മയ്ക്കും മുന്‍പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

    എന്നാല്‍ ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് റോസ്‌ലിയെയും പത്മയെയും കുടുക്കിയതെന്നാണ് വിവരം.

    ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെയാണ് ആദ്യശ്രമത്തില്‍ കുടുക്കാന്‍ ശ്രമിച്ചത്. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ സ്‌ത്രീയില്‍ നിന്ന് ലോട്ടറി മൊത്തമായി വാങ്ങി സ്ത്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തിരുമ്മുകേന്ദ്രത്തില്‍ 18,000 രൂപ ശമ്ബളത്തില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരില്‍ എത്തിച്ചു.ആദ്യ ദിവസം ശമ്ബളമായി 1000 രൂപ നല്‍കുകയും ചെയ്തു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് നില്‍ക്കുകയായിരുന്ന ഇവരെ ലൈലയും ഭഗവല്‍ സിംഗും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് ഇരുവരും ചേര്‍ന്ന് സത്രീയുടെ കൈ ബന്ധിക്കാന്‍ ആരംഭിച്ചു.

    പ്രതികള്‍ ഇരുവരും കാലുകള്‍ ബന്ധിക്കാന്‍ തുടങ്ങുന്നതിനിടെ കയ്യിലെ കെട്ടഴിച്ച്‌ ഇവര്‍ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ അടിയേറ്റ് നിലത്തുവീണെങ്കിലും ഇവര്‍ പുറത്തുകടന്നു. ഇവരെ അനുനയിപ്പിച്ച്‌ തിരികെയെത്തിക്കാന്‍ ലൈല ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. പിന്നാലെ ഓട്ടോ വിളിച്ച്‌ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

    പന്തളത്തെ സ്വകാര്യ ഏജന്‍സി വഴി ലൈലയാണ് രണ്ടാമത്തെ സ്ത്രീയെ വീട്ടിലെത്തിച്ചത്. ഈ സമയത്തായിരുന്നു പ്രതികളുടെ വീട്ടില്‍ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതില്‍ സംശയം തോന്നിയ സ്ത്രീ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...