MORE

    നവകേരളം യാഥാര്‍ത്ഥ്യമാക്കും’: മുഖ്യമന്ത്രി പിണറായി വിജയന്‍

    Date:

    തിരുവനന്തപുരം: നമ്മുടെ നാട് വികസിച്ച്‌ കൂടാ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനുവച്ചപുരം ഇന്‍റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    നാട് നന്നാകരുത് എന്നാണ് അത്തരക്കാരുടെ ചിന്ത. ഈ മനോഭാവം നാടിന്‍റെ പുരോഗതിക്ക് വലിയ തടസ്സമാണ്. ഏത് പാവപ്പെട്ടവനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കിട്ടണം എന്നതാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു. അതിലേക്കാണ് നാം നടന്നു നീങ്ങുന്നത്.

    പൊതുവിദ്യാഭ്യാസ രംഗത്ത് നിന്ന് മുന്‍പ് 5 ലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയ കാര്യം മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. സ്കൂളുകളിലെ പശ്ചാത്തല വികസനത്തിനൊപ്പം അക്കാദമിക നിലവാരവും ഉയര്‍ന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...