MORE

    നവദമ്ബതികള്‍ സഞ്ചരിച്ച കാറ് പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ബന്ധുക്കള്‍ കത്തിച്ചു; യുവതിയുടെ ബന്ധുവിനായി തിരച്ചില്‍

    Date:

    തേനി: തമിഴ്നാട് തേനിയില്‍ നവദമ്ബതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെട്രോളൊഴിച്ചു കത്തിച്ചു.

    തേനി ചിന്നമനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ പട്ടാപകലായിരുന്നു സംഭവം. പ്രണയിച്ചു വിവാഹിതരായ യുവാവും യുവതിയും ബന്ധുക്കളെ ഭയന്നു പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയപ്പോഴായിരുന്നു പെണ്‍വീട്ടുകാരുടെ അതിക്രമം.തേനി ചിന്നമനൂര്‍ തേരാടി സ്ട്രീറ്റ് സ്വദേശികളായ മല്ലികയും ദിനേഷ് കുമാറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളായ ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തെ ഇരുവരുടെയും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇന്നലെ വീരപാണ്ടി കേളമാരിയമ്മന്‍ കോവിലില്‍ വച്ചു പരസ്പരം മാലയിട്ടു ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും പക്ഷേ നേരെ പോയതു പൊലീസ് സ്റ്റേഷനിലേക്കാണ്.
    വിവാഹത്തിനു ഒപ്പം നിന്ന ചില ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കവേ മല്ലികയുടെ സഹോദരന്‍ പെരുമാള്‍ പുറത്തിറങ്ങി. വധൂവരന്മാര്‍ വന്ന കാറ് സ്റ്റേഷനു പുറത്തുകിടക്കുന്നതു കണ്ടതോടെ പ്രകോപിതനായ ഇയാള്‍ സ്വന്തം വാഹനത്തില്‍ കരുതിയിരുന്ന പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ബന്ധുവായ ചന്ദ്രശേഖറിന്‍റേതാണു കാര്‍. ചിന്നമനൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണു തീ കെടുത്തിയത്. കാര്‍ കത്തിച്ച ശേഷം ഓടി രക്ഷപ്പെട്ട പെരുമാളിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. പൊലീസ് ഇടപെട്ട് ഇരുവീട്ടുകാരെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനുശേഷം മല്ലികയെയും ദിനേഷിനെയും വിട്ടയച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...