MORE

    ‘നടത്തത്തില്‍ ലേശം സംശയം’; മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    Date:

    വാരണാസി: മലദ്വാരത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. വാരണാസി വിമാനത്താവളത്തിലാണ് സംഭവം.

    അര കിലോയോളം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

    ക്ലിയറന്‍സിനായി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് സംശയാസ്പദമായി നടക്കുന്നത് കണ്ട യാത്രക്കാരനെ വാരണാസി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച്‌ പരിശോധിക്കുകയായിരുന്നു. 34.36 ലക്ഷം രൂപ വിലമതിക്കുന്ന 671.900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    മൂന്ന് കറുത്ത കാപ്‌സ്യൂളുകളുടെ രൂപത്തില്‍ യാത്രക്കാരന്റെ മലാശയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    വിവാഹത്തലേന്ന് വീട്ടില്‍ നിന്ന് മോഷണം പോയത് 30 പവന്‍ സ്വര്‍ണം; 600 ഓളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ കള്ളനെ അന്വേഷിച്ച്‌ പൊലീസ്

    വിവാഹത്തലേന്ന് വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വടകര വാണിമേല്‍ വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയില്‍ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തലേന്ന് വീട്ടിലെ കിടപ്പ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

    സംഭവ ദിവസം 600 ഓളം പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ എത്തിയത്. ഇതില്‍ കൂടുതലും ബന്ധുക്കളാണെന്നും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ സംശയമുള്ളവരുടെ ലിസ്റ്റ് പ്രകാരം അന്വേഷണം ആരംഭിച്ചതായി വളയം സിഐ എഎ അനീഷ് അറിയിച്ചു. ‌ വിവാഹ തലേന്ന് വീട്ടിലെത്തിയ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...