ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പല്‍ കോര്‍പറേഷന്റെ കത്ത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചത്.
2021-22 ,2022-23 സാമ്ബത്തിക വര്‍ഷത്തേക്കാണ് നികുതിയടക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചത്. വെള്ളക്കരമായി 1.9 കോടി രൂപയും വസ്തുനികുതിയായി 1.5 ലക്ഷം രൂപയുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുളില്‍ തുക അടച്ചില്ലെങ്കില്‍ താജ്മഹല്‍ പിടിച്ചെടുക്കും എന്നും കത്തില്‍ പരാമര്‍ശമുണ്ട്.
സ്മാരകങ്ങള്‍ നികുതിയും കരവും കൊടുക്കേണ്ട എന്നിരിക്കെ എങ്ങനെ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചുവെന്ന അത്ഭുതത്തിലാണ് അധികൃതര്‍. തെറ്റി അയക്കപ്പെടാനുള്ള സാധ്യതയാണ് നിലവില്‍ അധികൃതര്‍ അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

