MORE

    റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ 11% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

    Date:

    ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ (ഐആര്‍എഫ്സി) 11 ശതമാനം ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

    കോര്‍പ്പറേഷനില്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.

    2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്ബത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച്‌ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഓഹരി വില്‍പ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല.

    കഴിഞ്ഞയാഴ്ച ഐആര്‍സിടിസിയുടെ 5 ശതമാനം ഓഹരികള്‍ കേന്ദ്രം ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ കോര്‍പ്പറേഷന്‍റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ 6,090 കോടി രൂപയുടെ അറ്റാദായം കമ്ബനി നേടി. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച്‌ 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോര്‍പ്പറേഷന്‍ കൈകാര്യം ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...