MORE

    നിയമലംഘനം നടന്നാല്‍ മാത്രം പിന്‍വലിക്കാം; ചാന്‍സലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി

    Date:

    കൊച്ചി: ചാന്‍സലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ നിയമം ലംഘിച്ചാല്‍ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

    സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാന്‍സലറുടെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സെനറ്റ് ഒരാളെ സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

    കേരള സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ 15 അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ പുറത്താക്കല്‍ ഉത്തരവ് കോടതിയുടെ മുന്നിലെത്തി. ഇതില്‍ പ്രീതി പിന്‍വലിക്കുന്നു എന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, മറ്റു വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം.

    പ്രീതി വ്യക്തിപരമല്ല. ഭരണഘടനാപരമായി നിയമപരമായി അനുവദനീയമായ അവകാശമാണതെന്ന് കോടതി ചാന്‍സലറെ ഓര്‍മ്മിപ്പിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പ്രീതി പിന്‍വലിക്കാന്‍ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമ്ബോള്‍, നിയമലംഘനം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...