MORE

    ബി.ജെ.പി സര്‍ക്കാര്‍ അസം ഖാനെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നുവെന്ന് അഖിലേഷ് യാദവ്

    Date:

    ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച അസം ഖാനെ പ്രതിരോധിച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

    ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് അസം ഖാനെതിരെ കള്ളക്കേസ് ചുമത്തിയതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അസം ഖാന്‍റെ പല പ്രസ്താവനകളും ബി.ജെ.പി സര്‍ക്കാറിനെ അസ്വസ്ഥരാക്കിയിരുന്നെന്നും അതിനാലാണ് അദ്ദേഹത്തെ പീഡിപ്പിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

    ‘അസം ഖാന്‍ ബി.ജെ.പിയുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിനെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നു. വര്‍ഗീയ ശക്തികളുടെ എതിരാളിയും ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി പോരാടിയ നേതാവുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ബി.ജെ.പി സര്‍ക്കാറിന്‍റെ കണ്ണിലെ കരടായി അദ്ദേഹം മാറിരിക്കുന്നു.’ -അഖിലേഷ് യാദവ് പറഞ്ഞു.

    യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച സംഭവത്തില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും മൂന്ന് വര്‍ഷം തടവിന് വിധിക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെതിരെ 2019ല്‍ നടത്തിയ പരാമര്‍ശത്തിലാണ് യു.പി റാംപൂര്‍ കോടതി മൂന്ന് വര്‍ഷം തടവിന് വിധിച്ചത്. കോടതി വിധിയെ തുടര്‍ന്ന് അസം ഖാനെ എം.എല്‍.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...