ന്യൂഡല്‍ഹി: നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഖയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മന്ത്രിസഭാ രൂപീകരണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് സുഖ്‌വിന്ദര്‍ സിംഗ് ഡല്‍ഹിയിലെത്തുന്നത്.
ഐക്യത്തോടെ തുടരാനും അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കിടാനും ഖാര്‍ഗെ എംഎല്‍എമാരോട് അഭ്യര്‍ഥിച്ചിരുന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ഇടപെടണമെന്നു നിര്‍ദ്ദേശിച്ചു.

