MORE

    ‘നിരോധനം പരിഹാരമല്ല, തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം’: സീതാറാം യെച്ചൂരി

    Date:

    ന്യൂഡല്‍ഹി: തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

    വിഭാഗീയ ശക്തികളെ സിപിഎം എന്നും അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനത്തേയും സിപിഐ എം എതിര്‍ക്കുന്നു. പോപുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച്‌ സിപിഎം പൊളിറ്റ് ബ്യൂറോ വിശദമായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു.

    നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നുതന്നെയാണ് നിലപാട് . ആര്‍എസ്‌എസിനെ നേരത്തെ രണ്ടുതവണ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത് എന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    വര്‍ഗീയതയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിക്കുന്നതല്ല പരിഹാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...