കൊച്ചി: ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകള്‍ തകര്‍ത്തിരുന്നു. 10 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാന്‍ കെഎസ്‌ആര്‍ടിസി ഹര്‍ജി നല്‍കിയത്. ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ 309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1404 പേരെ അറസ്റ്റ് ചെയ്തു.

