MORE

    നേതാജിയുടെ ആദര്‍ശങ്ങള്‍ ഇന്ത്യ പിന്തുടര്‍ന്നിരുന്നെങ്കില്‍ രാജ്യത്തിന്റെ മഹത്വം ഇന്ന് വലുതാകുമായിരുന്നു: പ്രധാനമന്ത്രി മോദി

    Date:

    ന്യൂഡല്‍ഹി: അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

    സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നുവെന്നും, നേതാജിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നു എങ്കില്‍ രാജ്യം വലിയ ഉയരങ്ങളില്‍ എത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വ‌ര്‍ഷത്തിനിടെ എടുത്ത നിരവധി തീരുമാനങ്ങളില്‍ നേതാജിയുടെ ആശയങ്ങളും സ്വപ്നങ്ങളും പ്രതിഫലിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

    280 മെട്രിക് ടണ്‍ ഭാരമുള്ള കരിങ്കല്ലില്‍ നിന്ന് കൊത്തിയെടുത്ത 28 അടി ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. നേതാജിയുടെ പ്രതിമ അനാച്ഛാദനത്തിലൂടെ ആധുനിക ഇന്ത്യയുടെ പ്രാണപ്രതിഷ്ഠ നടത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്പഥ് അവന്യൂവിന്റെ പേര് മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കര്‍ത്തവ്യ പാതയും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെന്‍ട്രല്‍ വിസ്ത അവന്യുവില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശനം പ്രധാനമന്ത്രി വീക്ഷിക്കുകയും ചെയ്തു. പൊതുഗതാഗതത്തിന് വലിയ തോതില്‍ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉള്‍പ്പെടെ ഉള്ളവ നടത്താന്‍ കര്‍ത്തവ്യപഥില്‍ സാധിക്കും. രാജ്യത്തിന്റെ ശില്‍പ്പകലാ പാരമ്ബര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്.

    അതേസമയം, കൊളോണിയല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കര്‍ത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, നവീകരിച്ച പാര്‍ക്കിംഗ് സംവിധാനം എന്നിവ ഉള്‍പ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...