കൊച്ചി > മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്.
ഇപ്പോള്‍ ഇതാ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം.
ദ ഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നിര്‍മിക്കുന്നത് ഭാവനയുടെ ഭര്‍ത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും.
ദ ഡോര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മിക്കുന്നത് ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവീൻ രാജനും ഭാവനയും ചേര്‍ന്നാണ്. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ ജോണറുകളിലായി 80ലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു താരം.
അജിത്തിന് ഒപ്പം നായികയായി എത്തിയ അസല്‍ ആയിരുന്നു ഇതിനു മുമ്ബ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്ബായിരുന്നു അത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാവുകയാണ് ദ ഡോര്‍.

