MORE

    പരസ്യങ്ങള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍കാര്‍ പുറത്തിറക്കി

    Date:

    ന്യൂഡെല്‍ഹി:  പരസ്യങ്ങള്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍കാര്‍ പുറത്തിറക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ 2022 എന്ന പേരിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.കുട്ടികളെ ലക്ഷ്യമാക്കിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാനും ആരോഗ്യ-പോഷകാഹാര ആനുകൂല്യങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയെ കുറിച്ച്‌ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് കംപനികളെ തടയാനും സര്‍കാര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

    നിയമപ്രകാരം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്ത ഉത്പന്നത്തിനോ സേവനത്തിനോ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യക്തികളെയോ വസ്തുക്കളെയോ പകരം വെക്കുന്ന പരസ്യത്തെ (Surrogate ads) കുറിച്ച്‌ സര്‍കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിലൂടെ പഴയവസ്തു പുതിയ വസ്തുവായി ചിത്രീകരിച്ച്‌ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. നിയമപ്രകാരം നിരോധിക്കപ്പെട്ടതോ നിയന്ത്രിതമോ ആയ ഉത്പന്നങ്ങള്‍ക്കോ ​​സേവനങ്ങള്‍ക്കോ ​​അവ മറികടക്കുന്നതിനായി വേറൊരു ഉത്‌പന്നത്തിന്റെ പരസ്യമായി ചിത്രീകരിക്കുന്നത് സര്‍കാര്‍ നിരോധിക്കുന്നു. ഉദാഹരണമായി പറഞ്ഞാല്‍, നിരോധിക്കപ്പെട്ട ലഹരിവസ്തുവിന് പകരം വേറൊരു ഉത്‌പന്നമായി അവതരിപ്പിച്ച്‌ പരസ്യം ചെയ്യുന്നതാണ് സര്‍കാര്‍ തടയുന്നത്. അഥവാ പഴയവീഞ്ഞ് പുതിയ കുപ്പിയില്‍ നടക്കില്ലെന്നര്‍ഥം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...