ജയ്പൂര്‍: രാജസ്താനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോടിംഗ് ആരോപിച്ച് ബിജെപി എംഎല്‍എ ശോഭ റാണി കുശ്വാഹയെ പാര്‍ടി പുറത്താക്കി.രാജ്യസഭയിലേക്കുള്ള രാജസ്താനിലെ നാല് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ശോഭ റാണി കുശ്വാഹ കോണ്‍ഗ്രസിന് വോട് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ 200 എംഎല്‍എമാരും വെള്ളിയാഴ്ച ഉച്ചയോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട് രേഖപ്പെടുത്തിയിരുന്നു. ഒരു ബിജെപി എംഎല്‍എ ക്രോസ് വോട് ചെയ്തതായി പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ സമ്മതിക്കുകയും ഇത് സ്വതന്ത്ര സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്രയുടെ വിജയം ദുഷ്കരമാക്കിയേക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഫലം പുറത്തുവന്നപ്പോള്‍ മൂന്നെണ്ണം കോണ്‍ഗ്രസ് നേടി, ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചു. ബിജെപി പിന്തുണച്ച മാധ്യമ മുതലാളി സുഭാഷ് ചന്ദ പരാജയപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രതീക്ഷച്ചതില്‍ കൂടുതല്‍ വോട് ലഭിക്കുകയും ചെയ്തിരുന്നു.

