MORE

    പശുക്കളെ ദത്തെടുക്കല്‍ പദ്ധതി: കിച്ച സുദീപ് അംബാസഡര്‍

    Date:

    ബംഗളൂരു: പശുക്കളെ ദത്തെടുക്കുന്ന കര്‍ണാടക സര്‍ക്കാറിന്റെ ‘പുണ്യകോടി’ പദ്ധതിക്ക് കന്നഡ നടന്‍ കിച്ച സുദീപിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനം.

    ഇതുസംബന്ധിച്ച്‌ സുദീപിന് കത്തയച്ചതായി മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍ അറിയിച്ചു. സംസ്ഥാനത്തെ 163 ഗോശാലകളിലായി കഴിയുന്ന 21,519 പശുക്കളെ പദ്ധതിക്ക് കീഴില്‍ ദത്തുനല്‍കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പദ്ധതി ആരംഭിച്ച്‌ ഒരു മാസത്തിലേറെയായെങ്കിലും 150 പശുക്കളെ മാത്രമാണ് ഇതുവരെ ദത്തെടുത്തത്. 1500 പേര്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

    കര്‍ണാടകയില്‍ സര്‍ക്കാറിന്റെ കീഴിലും സ്വകാര്യ മേഖലയിലുമായി 200 ലേറെ ഗോശാലകളുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ രക്ഷപ്പെടുത്തിയതോ പ്രായമുള്ളവയോ രോഗം വന്നവയോ ഒക്കെയാണിവ. ഗോസംരക്ഷണ നിയമപ്രകാരം, സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന കന്നുകാലികളെയും ഇത്തരം ഗോശാലകളിലേക്കാണ് മാറ്റുന്നത്. പശുക്കളെ ദത്തെടുക്കാന്‍ ഒരാള്‍ക്ക് മൂന്നുമാസത്തേക്ക് 2,750 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് 55,000 രൂപയും. വിവരങ്ങള്‍ക്ക്:

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...