MORE

    ഹരിയായനയില്‍ സര്‍വകലാശാല ക്യാമ്ബസില്‍ വെടിവെപ്പ്; നാല് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു

    Date:

    റോഹ്തക്: ഹരിയാനയിലെ റോഹ്തക്കില്‍ സര്‍വകലാശാല ക്യമ്ബസില്‍ നടന്ന വെടിവയ്പ്പില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

    ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകുന്നേരം റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാല (എം‌ഡി‌യു) കാമ്ബസിലാണ് സംഭവം. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ കാമ്ബസ് വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം നടന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ നാല് വിദ്യാര്‍ഥികള്‍ക്കാണ് വെടിയേറ്റത്. ഒരു വിദ്യാര്‍ത്ഥിയുടെ വായയ്ക്ക് സമീപം വെടിയുണ്ട ഏറ്റതിനാല്‍ അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റ് മൂന്ന് പേര്‍ക്ക് കൈയിലും വയറിലും വെടിയേറ്റിട്ടുണ്ട്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്ബത്തിക തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...