MORE

    ഷവോമിയില്‍ രാജിവെച്ചതിന് പിന്നാലെ നിക്ഷേപകനായ രത്തന്‍ ടാറ്റയെ കണ്ട് മനു കുമാര്‍ ജെയിന്‍

    Date:

    ഒമ്ബത് വര്‍ഷത്തെ സേവനത്തിന് ശേഷം ഷവോമി ഇന്ത്യയുടെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ച മനു കുമാര്‍ ജെയിന്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ സന്ദര്‍ശിച്ചു.

    ട്വിറ്ററില്‍ ചിത്രമടക്കമാണ് അദ്ദേഹം വിശേഷം പങ്കുവെച്ചത്.

    ‘ടാറ്റയെ കണ്ടുമുട്ടാന്‍ കഴിയുന്നത് എല്ലായ്പ്പോഴും ഒരു അംഗീകാരമായി കരുതുന്നു. ഷവോമിയിലുള്ളവര്‍ക്കും പ്രത്യേകിച്ച്‌ എനിക്കും അദ്ദേഹം കഴിഞ്ഞ ഒമ്ബത് വര്‍ഷങ്ങളായി (ഷവോമിയില്‍ നിക്ഷേപകനായത് മുതല്‍) അദ്ദേഹം മികച്ചൊരു ഉപദേഷ്ടാവും വഴികാട്ടിയുമാണ്. നല്ല ഭാവിക്കായി ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. നന്ദി മിസ്റ്റര്‍ ടാറ്റ. എന്റെ ജീവിതത്തില്‍ നിങ്ങള്‍ ചെലുത്തിയ സ്വാധീനത്തിന് ഞാന്‍ നന്ദിയുള്ളവനാണ്’. -മനു കുമാര്‍ ജെയിന്‍ ട്വീറ്റ് ചെയ്തു.ചൈനീസ് ടെക് ഭീമന് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത് ഷോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മനു കുമാറായിരുന്നു. അദ്ദേഹത്തിന്റെ കാലത്തായിരുന്നു (2015 ഏപ്രില്‍) ടാറ്റ ഷവോമിയില്‍ നിക്ഷേപമിറക്കുന്നത്.

    2014ല്‍ ഷവോമിയില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജീവനക്കാരനായാണ് മനു തുടങ്ങുന്നത്. ലോകമെമ്ബാടും ഷവോമിക്ക് ശക്തമായ നേതൃത്വമുള്ളതിനാല്‍ ഇപ്പോഴാണ് കമ്ബനിയില്‍ നിന്നും വിടവാങ്ങാനുള്ള ശരിയായ സമയമെന്ന് മനു കുമാര്‍ അന്ന് പങ്കുവെച്ച ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. തന്റെ ട്വിറ്ററിലെ ബോയോയില്‍ ഇന്റര്‍നെറ്റ് സംരംഭകന്‍ എന്നാണ് മനു ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...