പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഡീന്‍ കുര്യാക്കോസ് എം.പിക്കെതിരെ പാലക്കാട് ഒറ്റപ്പാലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2018ല്‍ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് വാറണ്ട്.
ഷൊര്‍ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുന്‍പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എം.എല്‍.എയ്ക്കെതിരെ സ്ത്രീപീഡന കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്, ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ അറസ്റ്റ് വാറണ്ട്
Date:

