ഇന്ന് ചെല്‍സി തുടര്‍ച്ചയായി രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഗ്രഹാം പോട്ടറിന്റെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്.
പോട്ടറിനെ പുറത്താക്കണം എന്ന് ഒരു കൂട്ടം ചെല്‍സി ആരാധകര്‍ ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ ചെല്‍സി പോട്ടറിന് സമയം നല്‍കണം എന്ന് പെപ് ഗ്വാര്‍ഡിയോള ഇന്ന് മത്സര ശേഷം പറഞ്ഞു. താന്‍ ചെല്‍സി ക്ലബ് ഉടമയായ ബോഹ്ലിയോട് പറയുന്നത് പോട്ടറിന് സമയം നല്‍കണം എന്നാണ് ആവശ്യപ്പെട്ടത് എന്നും പെപ് പറഞ്ഞു.

