MORE

    പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച്‌ ഐഎംഎഫ്

    Date:

    അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടപ്പു സാമ്ബത്തിക വര്‍ഷത്തിലെ (2022-23) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം പരിഷ്കരിച്ചു.

    നടപ്പ് സാമ്ബത്തിക വര്‍ഷം രാജ്യം 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. ജൂലൈയില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇതേ കാലയളവില്‍ രാജ്യത്തിന്‍റെ വളര്‍ച്ച 7.4 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.

    ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വളര്‍ച്ചാ നിരക്ക് 0.6 ശതമാനം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, ഉക്രെയ്ന്‍-റഷ്യ യുദ്ധം എന്നിവ കാരണം സാമ്ബത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 ല്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രവചിക്കുന്നത്.

    മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ മെച്ചപ്പെട്ട രീതിയില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ പറഞ്ഞു. ഈ വര്‍ഷം ലോകം 3.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 2023 ല്‍ വളര്‍ച്ചാ നിരക്ക് 2.7 ശതമാനമായി കുറയുമെന്നാണ് പ്രവചനം. യുഎസ് സമ്ബദ്‍വ്യവസ്ഥ അടുത്ത വര്‍ഷം ഒരു ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയുടെ വളര്‍ച്ചാനിരക്ക് 4.4 ശതമാനമായിരിക്കും. യൂറോപ്പിലെ വളര്‍ച്ച 0.5 ശതമാനം മാത്രമായിരിക്കും. അടുത്ത വര്‍ഷം റഷ്യയുടെ സമ്ബദ്‍വ്യവസ്ഥ 2.3 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...