തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എമ്മിനെതിരെ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികള്‍ കൂറുമാറി.
സാക്ഷികള്‍ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാന്‍ കാരണം. കുറ്റ്യാടി എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിയുടെ വിശദീകരണം. കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞഹമ്മദ് കുട്ടി പറഞ്ഞിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ കേസിലാണ് സി.പി.എം സാക്ഷികള്‍ കൂറുമാറിയതെന്ന് നിയമസഭയില്‍ സി.പി.എം എം.എല്‍.എയെ ചന്ദ്രശേഖരന്‍ തിരുത്തി.
തന്നെ ആക്രമിച്ച കേസില്‍ സി.പി.എം നേതാക്കള്‍ കൂറുമാറിയതില്‍ സി.പി.ഐ നേതൃയോഗത്തില്‍ ഇ ചന്ദ്രശേഖരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറിയടക്കം ആരും വിളിച്ചില്ല. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്ന് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയതായി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

