MORE

    പ്രവാസി യുവാവിനെ ഗള്‍ഫില്‍ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് തര്‍ക്കമെന്ന് സൂചന

    Date:

    കാസര്‍കോട് /കുമ്പള: പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്നാണ് സൂചനകള്‍. ഗള്‍ഫില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെയാണ് ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞത്. കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗുവിലാണ് നാടിനെ നടുക്കിയ സംഭവം.

    ഗള്‍ഫുകാരനായ മുഗുവിലെ അബൂബകര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയതെന്നാണ് പറയുന്നത്. ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു.

    ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. വിദേശത്തേക്ക് അനധികൃതമായി കടത്തിയ വിദേശ കറന്‍സികളും ആയി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു.

    ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്. മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡിവൈഎസ്പി.വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...