ഗാന്ധിനഗര്‍: പ്രീണനരാഷ്ട്രീയം ഭീകരതയ്ക്കു വളംവയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സമാനമനസ്കരായ കക്ഷികളും മുംബൈ ഭീകരാക്രമണത്തില്‍ മൗനംപാലിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഖേഡയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനത്തെ വിജയത്തിലേക്കുള്ള കുറുക്കുവഴിയായാണ് അവര്‍ കാണുന്നത്. അതിനാല്‍ ഗുജറാത്തിനെയും രാജ്യത്തെയും ഈ കക്ഷികളില്‍ നിന്ന് രക്ഷിക്കേണ്ടതു പ്രധാനമാണ്. വലിയ ഭീകരാക്രമണങ്ങളുണ്ടാകുന്പോള് ഇവര്‍ മൗനംപാലിക്കും. വോട്ടുബാങ്കുകള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. മുംബൈയില്‍ ബട്ല ഹൗസില്‍ ആക്രമണം നടക്കുന്പോള് ഭീകരര്‍ക്കായി ഒരു കോണ്‍ഗ്രസ് നേതാവ് നിലപാട് സ്വീകരിച്ചുവെന്നും മോദി ആരോപിച്ചു.

