MORE

    പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരന്‍ പങ്കെടുക്കില്ല

    Date:

    കൊച്ചി: ശശി തരൂര്‍ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ നാളത്തെ കോണ്‍ക്ലേവില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ പങ്കെടുക്കില്ല.

    കെ സുധാകരനും ശശി തരൂരും ഒരുമിച്ച്‌ വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയില്‍ എത്തില്ല.

    രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ തരൂര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാണ് വി.ഡി സതീശന്‍ പങ്കെടുക്കുക.

    സംസ്ഥാനതല കോണ്‍ഗ്രസ് വേദികളില്‍ തരൂരിന്റെ സാന്നിധ്യം ചര്‍ച്ചയാകുമ്ബോള്‍ തരൂരിനെ കൊച്ചിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വിവിധ സെഷനുകളിലായാണ് പരിപാടി. ഡോ.എസ്.എസ്.ലാല്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ എന്നിവരാണ് പ്രധാന സംഘാടകര്‍. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊപ്പമാണ് തരൂരിനെ ക്ഷണിച്ചത്. ‘ഡിക്കോഡ്’ എന്ന സംസ്ഥാനതല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആയിട്ടായിരുന്നു ക്ഷണിച്ചത്. മൂന്ന് പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു പ്രചാരണം. എന്നാല്‍ നാളത്തെ പരിപാടിയില്‍ കെ സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...