MORE

    സോഷ്യല്‍ മീഡിയ പോസ്റ്റ് ജോലി കിട്ടിയതിനു തെളിവല്ല, വിദ്യാഭ്യാസ യോഗ്യത വച്ച്‌ ജീവനാംശം നിഷേധിക്കാനാവില്ല: ഹൈക്കോടതി

    Date:

    മുംബൈ: ജോലി കിട്ടിയതു സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ജോലി കിട്ടിയതിനു തെളിവായി കാണാനാവില്ലെന്നു ബോംബെ ഹൈക്കോടതി.

    യുവതിക്കു ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

    യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ടെന്നും ലണ്ടനിലെ കമ്ബനിയില്‍ ജോലി കിട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്, കുടുംബ കോടതി ജീവനാംശം നല്‍കേണ്ടതില്ലെന്നു വിധിച്ചത്. ഇതു സംബന്ധിച്ച തെളിവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണിയിലാണ്.

    ജീവനാംശം നിഷേധിച്ച കുടുംബ കോടതി വിധിക്കെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റ് അല്ലാതെ യുവതിക്കു ജോലി കിട്ടിയതായി തെളിയിക്കാന്‍ മറ്റൊനും ഹാജരാക്കാന്‍ ഭര്‍ത്താവിനായിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജോലി ഇല്ലാതെ ഉന്നത വിദ്യാഭ്യാസ യോഗ്യത മാത്രം അടിസ്ഥാനമാക്കി ജീവനാംശം നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

    ലണ്ടനിലെ കമ്ബനിയില്‍നിന്ന ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നെന്നും അതാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ അതു വ്യാജമായിരുന്നെന്നു പിന്നീടു ബോധ്യപ്പെട്ടതായും യുവതി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...