MORE

    ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

    Date:

    കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും വൈകാതെ ഓണ്‍ലൈനായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

    നിലവില്‍ 900ത്തോളം സേവനങ്ങള്‍ ഓണ്‍ലൈനായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു.

    ‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം. അഴിമതി കാണിക്കുന്നവരോട് ഒരു ദയയുമുണ്ടാകില്ല. നിരവധി അനുഭവങ്ങളിലൂടെ സര്‍ക്കാരിന്‍റെ കരുതല്‍ അനുഭവിച്ചറിഞ്ഞവരാണു ജനങ്ങള്‍. 63 ലക്ഷം പേര്‍ക്കു ക്ഷേമ പെന്‍ഷന്‍, 43 ലക്ഷം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്, 2.31 ലക്ഷം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു സാധിച്ചു. 600 രൂപയില്‍നിന്നു 1,600 രൂപയാക്കി ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധിച്ചതു വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഓഫീസുകളില്‍ സേവനം തേടിയെത്തുന്നവര്‍ ഔദാര്യത്തിനു വേണ്ടിയല്ല തങ്ങളുടെ അവകാശം തേടിയാണ് എത്തുന്നതെന്ന മനോഭാവം ഉദ്യോഗസ്ഥരില്‍ ഉണ്ടാകണം. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മാത്രമായി സര്‍ക്കാരിന്‍റെ കരുതല്‍ ഒതുങ്ങിനിന്നില്ല. പ്രളയങ്ങള്‍, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ കേരളം മാതൃക തീര്‍ത്തു. അന്നന്നത്തെ അന്നത്തിനായി തൊഴിലെടുക്കുന്നവര്‍ പട്ടിണി കിടക്കാന്‍ പാടില്ലെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക സാക്ഷരത കൈവരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

    ജീവനക്കാര്‍ക്കാവശ്യമായ സാങ്കേതിക പരിശീലനം നല്‍കും. ആവശ്യമായ വൈ ഫൈ സൗകര്യം എല്ലായിടത്തും ഉറപ്പുവരുത്തും. വീടുകള്‍ എല്ലായിടത്തും കെ ഫോണുമായി ബന്ധിപ്പിക്കും. ഇടതുമുന്നണി 900 വാഗ്ദാനങ്ങളാണു പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. ഇതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 765 എണ്ണത്തിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. രണ്ടാം വര്‍ഷത്തില്‍ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നറിയാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രസംഗിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...