MORE

    വരുമാനത്തില്‍ മുന്നില്‍ , പരിഗണനയില്‍ പിന്നില്‍ ; കേരളത്തെ അവഗണിച്ച്‌ ദക്ഷിണ റെയില്‍വേ

    Date:

    കൊച്ചി

    ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന രണ്ടാംനഗരമായി കൊച്ചിയുണ്ടായിട്ടും കേന്ദ്രസര്‍ക്കാരില്‍നിന്ന് കേരളത്തിന് അവഗണനമാത്രം.

    വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമുതല്‍ പുതിയ പാതകളുടെ കാര്യത്തില്‍വരെഇത് വ്യക്തം. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 25 സ്റ്റേഷനുകളില്‍ പത്തെണ്ണവും കേരളത്തിലേതാണ്.

    2022–-23 സാമ്ബത്തികവര്‍ഷത്തില്‍ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍നിന്നുള്ള വരുമാനം 193.34 കോടിയാണ്. എറണാകുളം ടൗണിലേതാകട്ടെ 91.91 കോടിയും. ആലുവയില്‍ 73.88 കോടി വരുമാനമുണ്ട്. ആകെ 359.13 കോടി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 205.81 കോടി, കൊച്ചുവേളിയില്‍ 41.10 കോടി എന്നിങ്ങനെയും വരുമാനമുണ്ടായി. ഒന്നാംസ്ഥാനത്തുള്ള ചെന്നൈയുടെ ആകെ വരുമാനം 1848.92 കോടിയാണ്. ചെന്നൈ സെന്‍ട്രല്‍ 1085.06, ചെന്നൈ എഗ്മോര്‍ 525.96, താംബരം 182.68, പെരമ്ബൂര്‍ 55.20 കോടി എന്നിങ്ങനെയാണിത്.

    എന്നാല്‍, വരുമാനത്തിന് അനുസൃതമായ റെയില്‍വികസനം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത തുടരുകയാണ്. വന്ദേഭാരത് അനുവദിക്കണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തോടും കേന്ദ്ര റെയില്‍മന്ത്രാലയം പലവട്ടം മുഖംതിരിച്ചു. ഏറ്റവും ഒടുവില്‍ അനുവദിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ പാതകള്‍ക്കായി 2023–-24ലെ ബജറ്റില്‍ 31,850 കോടി അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന് കിട്ടിയത് 100.25 കോടിമാത്രവും. പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെ അനുവദിച്ച 30,749 കോടിയില്‍ കേരളത്തിന് 193 കോടിമാത്രം. കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ യാത്രക്കാരുള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...