കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുന്ദര്‍ബന്‍സ്, ബസിര്‍ഹട്ട് എന്നീ ജില്ലകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന.
തെക്കുവടക്ക് 24 പര്‍ഗാനാസ് ജില്ലകളെയാകും വിഭജിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൗത്ത് 24 പര്‍ഗാനകളുടെ 13 ബ്ലോക്കുകള്‍ സുന്ദര്‍ബന്‍സ് ജില്ലയിലും, വടക്കന്‍ 24 പര്‍ഗാനകളില്‍ ആറെണ്ണം ബസിര്‍ഹട്ടിലുമുണ്ടായേക്കും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സുന്ദര്‍ബന്‍സ് നിലവില്‍ വടക്കന്‍, തെക്ക് 24 പര്‍ഗാനാസ് ജില്ലകളിലായാണുള്ളത്. പശ്ചിമ ബംഗാളില്‍ നിലവില്‍ 23 ജില്ലകളാണുള്ളത്. ഓരോ ജില്ലയും സൃഷ്ടിക്കാന്‍ 200 കോടി സംസ്ഥാനം വഹിക്കേണ്ടിവരും.

