MORE

    സാമ്ബത്തിക പ്രതിസന്ധി: രണ്ടുവയസുകാരിയെ പിതാവ് കൊലപ്പെടുത്തി

    Date:

    ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പര്‍മര്‍ (45) മകളെ കൊലപ്പെടുത്തി.

    രണ്ടുവയസുകാരിയായ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലുള്ള തടാകത്തില്‍ നിന്ന് ശനിയാഴ്ച രാത്രി കണ്ടെത്തി.

    തടാകത്തിന്റെ കരയില്‍ നിന്ന് രാഹുലിന്റെ കാറും കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാരാണ് കോലാര്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രാഹുലിനെ പൊലീസ് പിടികൂടിയത്.

    നവംബര്‍ 15 ന് രാഹുലിനെയും മകളെയും കാണാനില്ലെന്നു കാണിച്ച്‌ ഭാര്യ ഭവ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് മുമ്ബ് മകളെ ഏറെനേരം കെട്ടിപ്പിടിച്ചെന്നും അവള്‍ക്കൊപ്പം കളിച്ചെന്നും രാഹുല്‍ മൊഴി നല്‍കി. മകളെ നോക്കാനും ഭക്ഷണം കൊടുക്കാനും പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

    ഭാര്യ ഭവ്യയ്ക്കൊപ്പം രണ്ട് വര്‍ഷം മുമ്ബാണ് രാഹുല്‍ ബംഗളൂരുവില്‍ താമസമാക്കിയത്. ഐ.ടി ജീവനക്കാരനായ ഇയാള്‍ക്ക് ആറ് മാസം മുന്‍പ് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് ബിറ്റ്കോയിന്‍ ബിസിനസില്‍ സാമ്ബത്തിക നഷ്ടവുമുണ്ടായി. വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നു കാണിച്ച്‌ മുമ്ബ് രാഹുല്‍ ബംഗളൂരു പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ആഭരണങ്ങള്‍ പണയം വച്ചത് രാഹുല്‍ തന്നെയാണെന്ന് മനസിലായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...