MORE

    ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ സഭയില്‍ വന്‍ പ്രതിഷേധവുമായി ബി ജെ പി

    Date:

    കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വന്‍ പ്രതിഷേധവുമായി ബി ജെ പിയുടെ നിയമസഭാംഗങ്ങള്‍.

    പ്രസംഗത്തിനിടെ അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും പ്രസംഗത്തിന്റെ കോപ്പി കീറിയെറിയുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. ഇതോടെ, ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറക്കുകയാണ് ബി ജെ പി.

    പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ചതും കേന്ദ്രത്തെ വിമര്‍ശിച്ചതുമാണ് ബി ജെ പി പ്രതിഷേധത്തിന് കാരണം. പൊതുവെ, പാര്‍ലിമെന്റിലും നിയമസഭകളിലും യഥാക്രമം രാഷ്ട്രപതിയും ഗവര്‍ണറും നടത്തുന്ന നയപ്രഖ്യാപന പ്രസംഗങ്ങള്‍ അതത് സര്‍ക്കാറുകള്‍ തയ്യാറാക്കുന്നതാണ്. ചില ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിനെതിരായ വിമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കാറുണ്ട്.

    ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഗവര്‍ണറായിരുന്ന സമയത്തെ സമീപനങ്ങളല്ല ആനന്ദബോസിനുള്ളത് എന്നാണ് ബംഗാള്‍ ബി ജെ പിയുടെ പ്രധാന പരാതി. ഈയടുത്താണ് മലയാളിയായ ആനന്ദബോസിനെ കേന്ദ്രം ബംഗാള്‍ ഗവര്‍ണറാക്കിയത്. കൊല്‍ക്കത്തയിലെ സെന്റ്.സേവ്യേഴ്‌സ് യൂനിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ വെച്ചും ഗവര്‍ണര്‍ മമത സര്‍ക്കാറിനെ ഗവര്‍ണര്‍ പ്രശംസിച്ചിരുന്നു. ഇത് ബി ജെ പിയെ പ്രകോപിപ്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...