ദില്ലി: രാജ്യത്തെ മത്സ്യ രംഗത്തെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 6000 കോടിയുടെ പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
‘മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ പ്രാപ്തരാക്കുന്നതിനായി 6,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി മത്സ്യസമ്ബത്ത് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ ഒരു ഉപപദ്ധതി ആരംഭിക്കും’.- ബജറ്റില്‍ പറയുന്നു. രാജ്യത്തെ മത്സ്യ സമ്ബദ് വര്‍ധിപ്പിക്കുക, കര്‍ഷകരുടെ ക്ഷേമം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കര്‍ഷക സഹകരണ സംഘങ്ങള്‍ക്കായി 2516 കോടിയുടെ കമ്ബ്യൂട്ടര്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗപരിപാലനം, പാല്‍ മേഖലകള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണനയുണ്ട്. എംഎസ്‌എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിച്ച് അവരുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, സ്കെയില്‍, എത്തിച്ചേരല്‍ എന്നിവ മെച്ചപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുന്ന പരമ്ബരാഗത കരകൗശല വിദഗ്ധര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കുമുള്ള സഹായ പാക്കേജായ പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ മാറിയിട്ടുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
അവസാന സമ്ബൂര്‍ണ്ണ ബജറ്റ്
2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്ബുള്ള രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന സമ്ബൂര്‍ണ്ണ ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിക്കുന്നത്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് ധനകാര്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. 2014 മുതലുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി.

