MORE

    ബലണ്‍ ഡി ഓര്‍ സാധ്യതകളെ കുറിച്ച്‌ എംബാപ്പെ

    Date:

    കരിയറിലെ ആദ്യ ബലണ്‍ ഡി ഓര്‍ നേടുന്നതിനെ കുറിച്ച്‌ താൻ ആലോചിക്കാറുണ്ടെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ.

    ഈ സമ്മറില്‍ തന്നെ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.

    “ഇപ്പോള്‍ ബലണ്‍ ഡി ഓര്‍ ലഭിക്കുന്നതിനെ കുറിച്ച്‌ ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ അതിനെ കുറിച്ച്‌ അലോചിക്കുന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ എന്നെ കുറിച്ച്‌ ചിന്തിക്കും. കാരണം ഞാൻ എല്ലായ്പ്പോഴും പുരസ്‌കാരത്തിന് സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഉണ്ടാകും.” എംബാപ്പെ പറഞ്ഞു.

    “ബലണ്‍ ഡി ഓര്‍ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത് ജനങ്ങളാണ്. ഞാൻ എന്റെ ഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടോപ്പ് ലെവലില്‍ കളിക്കുമ്ബോള്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ് അവിടെ ഉണ്ടാകുക. ഒരാളുടെ പേര് പറയുന്നത് മറ്റുള്ളവരെ അവഗണിക്കുന്നത് തുല്യമാണ്.” പിഎസ്‌ജി ഫോര്‍വേഡ് തന്റെ നിലപാട് വ്യക്തമാക്കി.

    “ഞാൻ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ജനങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അത് എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലി മികച്ച രീതിയില്‍ തുടരാൻ ആത്മവിശ്വാസം പകരുന്നതാണ് ജനങ്ങളുടെ ഈ പിന്തുണ.” എംബാപ്പെ പറഞ്ഞു.

    ഇത്തവണത്തെ ബലണ്‍ ഡി ഓറിന് തനിക്ക് അര്‍ഹത ഉണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് കിലിയൻ എംബാപ്പെ നടത്തിയത്. ഐവറി കോസ്റ്റില്‍ നിന്നുള്ള ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് സൂപ്പര്‍ താരം ബലണ്‍ ഡി ഓര്‍ സാധ്യതകളെ കുറിച്ച്‌ സംസാരിച്ചത്.

    കഴിഞ്ഞ സീസണില്‍ ആകെ കളിച്ച 43 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. ഇതിന് പുറമെ
    10 അസിസ്റ്റുകളും താരത്തിന്റെ പേരില്‍ ഉണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാൻസിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് കിലിയൻ എംബാപ്പെ. ഖത്തര്‍ ലോകകപ്പിലെ ടോപ്പ് ഗോള്‍ സ്‌കോറര്‍ക്കുള്ള ഗോള്‍ഡൻ ബൂട്ടും 24കാരനായ താരത്തെ തേടി എത്തിയിരുന്നു.

    The post ബലണ്‍ ഡി ഓര്‍ സാധ്യതകളെ കുറിച്ച്‌

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...