ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് മൗണ്ട് കാരിംഗ്ടണില്‍ എത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ മൗണ്ട് യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആണ് മൗണ്ട്. അഞ്ച് വര്‍ഷത്തെ കരാര്‍ ആകും മൗണ്ട് യുണൈറ്റഡില്‍ ഒപ്പുവെക്കുക.

