MORE

    ബിഎസ്‌എന്‍എല്ലും 5ജിയിലേക്കോ? അടുത്ത ഓഗസ്റ്റില്‍ അപ്ഗ്രേഡ് ചെയ്യും

    Date:

    ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്‌എന്‍എല്‍ നവംബര്‍ മുതല്‍ 4ജി നെറ്റ്‌വര്‍ക്ക് പുറത്തിറക്കി തുടങ്ങും.

    അടുത്ത വര്‍ഷം ഓഗസ്റ്റില്‍ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യും.18 മാസത്തിനുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ പുറത്തിറക്കാനാണ് കമ്ബനിയുടെ പദ്ധതി. 4ജി നെറ്റ്വരക്കിന്റെ ആദ്യ റോള്‍ ഔട്ടാണ് നവംബറില്‍ നടക്കുന്നത്.

    ഇത് സംബന്ധിച്ച ചര്‍ച്ച ടിസിഎസുമായും സര്‍ക്കാര്‍ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കണ്‍സോര്‍ഷ്യവുമായും നടത്തിവരികയാണ്. കമ്ബനി വാങ്ങുന്ന 4ജി നെറ്റ്‌വര്‍ക്ക് ഗിയറുകള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15നകം ബിഎസ്‌എന്‍എല്‍ 5ജിയിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

    കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്നാമത്തെ ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ, 5ജി സേവനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.എന്നാല്‍ എന്നു മുതല്‍ സേവനങ്ങള്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. അള്‍ട്രാ ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ആരംഭത്തിനോ കവറേജിനോ കമ്ബനി പ്രത്യേക സമയക്രമമൊന്നും പറഞ്ഞിട്ടുമില്ല. വൈകാതെ വോഡഫോണ്‍ ഐഡിയ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. 2023 മാര്‍ച്ചോടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും 2024 മാര്‍ച്ചോടെ ഇന്ത്യയിലുടനീളവും 5ജി സേവനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.

    വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5ജി സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്. അടുത്തിടെ, 5G സ്പെക്‌ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്സ് എയര്‍വേവ് ടെലികോം കമ്ബനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5ജി യുടെ നടപടികള്‍ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) 2022 ഓഗസ്റ്റില്‍ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങള്‍ 2016 ഭേദഗതി ചെയ്തിരുന്നു. ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്ബനികള്‍ക്ക് ഉള്ളത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...