MORE

    ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം ബദല്‍ ആശയങ്ങള്‍ ഉണ്ടാക്കണമെന്ന് രാഹുല്‍ ഗാന്ധി

    Date:

    ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ അതിനെ നേരിടാന്‍ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി.

    എന്നാല്‍ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദല്‍ ആശയങ്ങള്‍ ഉണ്ടാകണം. ജോഡോ യാത്ര വിജയകരമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് യാത്രയ്ക്ക് ലഭിച്ചത്. തുടക്കത്തില്‍ അതൊരു യാത്ര മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍ യാത്രയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുമ്ബോള്‍ യാത്ര കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും വീണ്ടും ആക്രമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാം. അഖിലേഷ് യാദവും മായാവതിയും ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അത് തനിക്കറിയാം. ആശയപരമായ ഭിന്നതകള്‍ മാറ്റിവച്ച്‌ അവരെയും ഒരുമിച്ച്‌ നിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, രാഹുല്‍ പറഞ്ഞു.

    നിങ്ങളുടെ കയ്യില്‍ എത്ര പണം ഉണ്ടെങ്കിലും സത്യം മറച്ചുവെക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്ക് പണത്തിന് ഒരു കുറവുമില്ല. പ്രചാരണങ്ങള്‍ക്ക് പിന്നാലെ പ്രചാരണം നടത്താന്‍ അവര്‍ക്ക് പ്രയാസമില്ല. ഭാരത് ജോഡോയില്‍ യാത്ര ചെയ്യുമ്ബോള്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ എന്തുചെയ്യും? ബി.ജെ.പി നേതാക്കള്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറന്ന ജീപ്പില്‍ റാലികള്‍ നടത്തുന്നത് സുരക്ഷാവീഴ്ചയല്ലേ? സുരക്ഷാ മാനദണ്ഡങ്ങള്‍ തനിക്ക് മാത്രം ബാധകമായത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...