MORE

    വീണ്ടും മന്ത്രിയാകാനൊരുങ്ങുന്ന സജി ചെറിയാനെ തടയാന്‍ ഗവര്‍ണര്‍ക്കാവുമോ ? നിയമോപദേശം തേടിയ രാജ്ഭവന്റെ നീക്കത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായം ഇങ്ങനെ

    Date:

    തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ച്‌ വിവാദ പ്രസംഗം നടത്തിയതിന് ആറ് മാസം മുമ്ബ് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

    ഈ മാസം നാലിന് വീണ്ടും സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സത്യപ്രതിജ്ഞയ്ക്ക് സൗകര്യം തേടി മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് രാജ്ഭവന് കത്തയച്ചു. നാലിന് വൈകിട്ട് നാലിന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞയ്ക്കാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് നല്‍കുമെന്നാണ് സൂചന.

    അതേസമയം സര്‍ക്കാരുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഗവര്‍ണര്‍ ഈ നീക്കത്തിലും എതിര്‍പ്പ് ഉന്നയിക്കാനാണ് സാദ്ധ്യത. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചതും സജി ചെറിയാന്റെ മടങ്ങി വരവ് വിവാദത്തിലാക്കിയിരിക്കുകയാണ്. കേസുള്ളതിനാലാണ് നിയമോപദേശം തേടിയത്. തിങ്കളാഴ്ച ഗവര്‍ണര്‍ തിരിച്ചെത്തിയിട്ടാകും അന്തിമതീരുമാനം. തിരുവല്ല കോടതിയിലെ കേസും, സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതും സത്യപ്രതിജ്ഞയ്ക്ക് വിലങ്ങുതടിയാണോ എന്നതിലാണ്
    ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.

    എന്നാല്‍ നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന സജി ചെറിയാന്റെ രണ്ടാം വരവ് തടയാന്‍ ഗവര്‍ണക്ക് കഴയില്ലെന്നാണ്. മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ക്ക് അനുമതി നിരസിക്കാനാവില്ലെന്നതാണ് കാരണം. ഭരണഘടനയുടെ അനുച്ഛേദം 164 പ്രകാരം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുകയും വേണം. കേസില്‍ പ്രതിയാണെന്നത് മന്ത്രിയാവാന്‍ തടസമല്ല. രണ്ടുവര്‍ഷമോ അതിലേറെയോ ശിക്ഷ കിട്ടിയലേ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം അയോഗ്യതയുണ്ടാവൂ. സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് നിയമവിരുദ്ധമണോയെന്ന് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എസ്.ഗോപകുമാരന്‍ നായരോടാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

    അതേസമയം, കേസില്‍ തിരുവല്ല കോടതിയുടെ തീര്‍പ്പുണ്ടാകുംമുമ്ബ് മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പ്രതിപക്ഷമെത്തി, സത്യപ്രതിജ്ഞാദിവസം കരിദിനം ആചരിക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതായി കഴിഞ്ഞയാഴ്ചയ സൂചന ലഭിച്ചിരുന്നു. സജിയെ തിരിച്ചെടുക്കാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തുടര്‍ നടപടികള്‍ക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

    കേസിലെ അനുകൂല സൂചനകളെ തുടര്‍ന്നായിരുന്നു ഇത്. സജിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയതിന് തെളിവില്ലെന്ന് തിരുവല്ല പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെയാണ് മടങ്ങിവരവിന് വഴി തെളിഞ്ഞത്. ഭരണഘടനയെയോ ശില്‍പികളെയോ അപമാനിച്ചിട്ടില്ലെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

    കഴിഞ്ഞ വര്‍ഷം ജൂലായ് മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ്, ആളുകളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്ന വിവാദപരാമര്‍ശം സജി നടത്തിയത്. വന്‍ വിവാദമായതോടെ ജൂലായ് ആറിന് രാജിവച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...