MORE

    ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദി

    Date:

    ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും.

    ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റിങ്ങ് നടക്കുക. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ ജെ പി നഡ്ഡയ്ക്ക് കാലാവധി നീട്ടി നല്‍കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും.

    മെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിക്യൂട്ടീവ് യോഗത്തിലെത്തുക. പ്രധാനമന്ത്രിക്കുള്ള ആദരസൂചകമായിട്ടാണ് ബിജെപി റോഡ് ഷോ സംഘടിപ്പിക്കുന്നത്. റോഡ് ഷോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

    ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടിയിരുന്നു. ഇതിനുശേഷം ചേരുന്ന ബിജെപിയുടെ പ്രധാന ദേശീയ നേതൃയോഗമാണിത്. കര്‍മാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകും.

    പൊതുതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ജെ പി നഡ്ഡയെ ദേശീയ അധ്യക്ഷ പദവിയില്‍ തുടരാന്‍ അനുവദിക്കണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. നഡ്ഡ തുടര്‍ന്നില്ലെങ്കില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...