MORE

    ബിജെപി സംസ്ഥാന നേതൃത്വങ്ങളില്‍ അഴിച്ചുപണി; തെലങ്കാനയില്‍ കിഷന്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷന്‍; പഞ്ചാബില്‍ സുനില്‍ ജാഖര്‍

    Date:

    രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളില്‍ മാറ്റം വരുത്തി ബിജെപി.

    തെലങ്കാനയില്‍ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി ജി കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു.

    കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുനില്‍ ജാഖറിനെയാണ് പഞ്ചാബില്‍ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചത്. ജാര്‍ഖണ്ഡിന്റെ ബിജെപി അധ്യക്ഷനായി ബാബുലാല്‍ മരണ്ടിയെയാണ് തെരഞ്ഞെടുത്തത്. അതേസമയം ആന്ധ്രാപ്രദേശില്‍ ഇനി പാര്‍ട്ടിയെ നയിക്കുക പി പുരന്ദരേശ്വരിയാണ്.

    ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ മാറ്റമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 69 ലോക്‌സഭാ സീറ്റുകളാണുള്ളത്. കൂടാതെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്.

    തെലങ്കാനയില്‍ ശക്തമായ അടിസ്ഥാനമുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. നിരവധി പേര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

    നേതൃമാറ്റത്തിന് പിന്നാലെ ബണ്ടി സഞ്ജയ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. “നമ്മുടെ ജീവിതത്തിലെ ചില അധ്യായങ്ങള്‍ അടച്ചുപൂട്ടാതെ തന്നെ അടയ്‌ക്കേണ്ടി വരുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പാര്‍ട്ടിയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്ന എന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റിലൂടെ വ്യക്തമാകുന്നത്.

    ” ജീവിതത്തിലെ ചില അധ്യായങ്ങള്‍ അവസാനിക്കാതെ തന്നെ അടയ്‌ക്കേണ്ടി വരുന്നു. അറിഞ്ഞോ അറിയാതെയോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ അനുഗ്രഹം വേണമെനിക്ക്. ഒരു ദുരന്ത കഥയല്ല എന്റേത്. ഓര്‍മ്മയില്‍ സൂക്ഷിക്കാനാകുന്ന ഒരുപാട് നിമിഷങ്ങള്‍ നിങ്ങളെനിക്ക് നല്‍കി,” സഞ്ജയ്‌ ട്വീറ്റില്‍ കുറിച്ചു.

    അതേസമയം വരാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം സഞ്ജയ്‌യെ കേന്ദ്രമന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പിടിഐ വൃത്തങ്ങള്‍ അറിയിച്ചു.

    മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംവിധാനമാണ് പാര്‍ട്ടി ഈയടുത്തായി സ്വീകരിക്കുന്നത്. സുനില്‍ ജാഖര്‍ കോണ്‍ഗ്രസില്‍ നിന്നും ഇതേല രാജേന്ദര്‍ ബിആര്‍എസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയവരാണ്. പുരന്ദരേശ്വരി കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ യുപിഎ സര്‍ക്കാരില്‍ ഇവര്‍ മന്ത്രിയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...