MORE

    മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; ഹൃദയം തകരുന്നുവെന്ന് പ്രതികരണം

    Date:

    ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവന്‍ വേദനയാണെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

    താന്‍ ക്യാംപുകളില്‍ ഇരുവിഭാഗത്തെയും കണ്ടു. വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്.

    ക്യാംപുകളില്‍ അടിസ്ഥാനസൗകര്യമേര്‍പ്പെടുത്തണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രക്രിയയില്‍ തന്നാലാകുന്ന പോലെ പങ്ക് വഹിക്കാം എന്നും രാഹുല്‍ അറിയിച്ചു.

    രാഹുല്‍ ഗാന്ധി മൊയ്റാംഗ് ടൗണിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുകയും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ കാണുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പുരിലെത്തിയ എത്തിയ രാഹുല്‍ വ്യാഴാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബും സന്ദര്‍ശിച്ചിരുന്നു.സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് വാഹനവ്യൂഹം തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിയത്.

    അതേസമയം, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന . ഇംഫാലില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. വെള്ളിഴാഴ്ച രണ്ട് മണി മുതല്‍ ശനിയാഴ്ച രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...