MORE

    ഭരണഘടനയേക്കാള്‍ പ്രധാനം ജനവിധിയാണെന്ന് ധന്‍ഖര്‍; ഉപരാഷ്ട്രപതി വിവാദത്തില്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ‘അടിസ്ഥാനഘടന’ മാറ്റാനാവില്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയെ അതിരൂക്ഷമായി വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ നിലപാട് വിവാദത്തില്‍.

    രാജ്യസഭ അധ്യക്ഷന്‍കൂടിയായ ധന്‍ഖറിന്റെ കാഴ്ചപ്പാട് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച്‌ ഭരണഘടനയെ സ്നേഹിക്കുന്ന രാജ്യത്തെ ഓരോ പൗരനുമുള്ള മുന്നറിയിപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ പി. ചിദംബരം പറഞ്ഞു.

    ഭരണഘടന ഭേദഗതിചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ രണ്ട് നിര്‍ണായക ഘട്ടങ്ങളില്‍ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജയ്പൂരില്‍ സഭാധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ സുപ്രിം കോടതിക്കെതിരെ ധന്‍ഖര്‍ സംസാരിച്ചത്. ധന്‍ഖറിനെ പിന്തുണച്ച്‌ ലോക്സഭ സ്പീക്കറും രംഗത്തുവന്ന സമ്മേളനം വ്യാഴാഴ്ച സമാപിച്ചു.

    നേരത്തെ സുപ്രീംകോടതിക്കെതിരെ സംസാരിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ശൈത്യകാല സമ്മേളനത്തിനിടെ പ്രസ്താവന നടത്തിയത് പ്രതിപക്ഷം വന്‍ വിവാദമാക്കിയിരുന്നു. കോടതിയെ വീണ്ടും വിമര്‍ശിച്ച ധന്‍ഖറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

    ജനാധിപത്യസമൂഹത്തില്‍ ഏത് ‘അടിസ്ഥാന ഘടന’യുടെയും അടിസ്ഥാനം ജനവിധിയാണെന്ന് 1973 കേശവാനന്ദ ഭാരതി കേസിലെ വിധിയെ തള്ളിപ്പറഞ്ഞ് ജഗ്ദീപ് ധന്‍ഖര്‍ വ്യക്തമാക്കി. അതിനാല്‍ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും പരമാധികാരം ലംഘിക്കാനാവാത്തതാണ്.

    ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം ഏതെങ്കിലും സ്ഥാപനത്തെ ആശ്രയിച്ചാകാന്‍ കഴിയുമോ എന്നാണ് ധന്‍ഖറിന്റെ ചോദ്യം. ഏതെങ്കിലും സ്ഥാപനത്തിനോ സംഘടനക്കോ ഭരണഘടനാ ഭേദഗതിക്ക് തങ്ങളുടെ മുദ്ര വേണമെന്ന് പറയാനാകുമോ.

    കോടതിയോടുള്ള എല്ലാ ബഹുമാനത്തോടെയും കേശവാനന്ദ ഭാരതി കേസിലെ വിധി താന്‍ അംഗീകരിക്കില്ലെന്നും ധന്‍ഖര്‍ പറഞ്ഞു. 1973ല്‍ കേശവാനന്ദ ഭാരതി കേസില്‍ സുപ്രധാന വിധി തള്ളിപ്പറഞ്ഞ രാജ്യസഭ ചെയര്‍മാന്റെ നിലപാട് തെറ്റാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

    പാര്‍ലമെന്റാണ് പരമം എന്ന രാജ്യസഭാധ്യക്ഷന്റെ നിലപാട് തെറ്റാണ്. ഭരണഘടനയാണ് എല്ലാറ്റിനും മുകളില്‍. ഭൂരിപക്ഷം കാണിച്ച്‌ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കുമേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനുള്ളതാണ് ഭരണഘടനയുടെ ‘അടിസ്ഥാനഘടനാ തത്വമെന്ന് ചിദംബരം വിശദീകരിച്ചു. ഉദാഹരണത്തിന് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്ബ്രദായത്തിലേക്ക് മാറ്റാന്‍ ഭൂരിപക്ഷമുപയോഗിച്ച്‌ പാര്‍ലമെന്റ് വോട്ടു ചെയ്തുവെന്ന് കരുതുക.

    അല്ലെങ്കില്‍ ഭരണഘടനയുടെ ഏഴാം പട്ടികയില്‍ വരുന്ന സംസ്ഥാനത്തിന്റെ പരമാധികാര വിഷയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കരുതുക. അത്തരം ഭേദഗതികള്‍ സാധുവാകുമോ? ഒരു ബില്‍ കോടതി റദ്ദാക്കിയതുകൊണ്ട് ‘അടിസ്ഥാനഘടന’ തത്വംതന്നെ തെറ്റാണെന്ന് അര്‍ഥമില്ലെന്നും ചിദംബരം തുടര്‍ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...