MORE

    മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടി

    Date:

    തിരുവനന്തപുരം: പാറശാലയില്‍ മരിച്ച ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

    പെണ്‍കുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭര്‍ത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം നിലനില്‍ക്കുമെന്നുമാണ് കുട്ടി വിശ്വസിച്ചിരുന്നത്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു.

    ഇതിന് ശേഷം മറ്റൊരു സൈനികനുമായി പെണ്‍കുട്ടിയുടെ നിശ്ചയം കഴിഞ്ഞു. എന്നാല്‍ തന്റെ സമ്മതമില്ലാതെ എന്‍ഗേജ്‌മെന്റ് നടന്നെന്നാണ് ഷാരോണിനോട് പെണ്‍കുട്ടി പറഞ്ഞത്. ശേഷം പറഞ്ഞു ആ കല്യാണം വീട്ടുകാര്‍ നീട്ടി വച്ചെന്ന്. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്നാണ് കാരണമായി പറഞ്ഞത്. നവംബറില്‍ 23 വയസ് തികയും. അതിന് മുന്‍പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ് പറഞ്ഞത്.

    ഇരുവരും പ്രണയത്തിലായിരുന്നു. അവളെ വിവാഹം ചെയ്യണമെന്ന് ഷാരോണ്‍ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ പെണ്‍കുട്ടി വീണ്ടും ചാറ്റിലൂടെയും ഫോണ്‍ കോളുകളിലൂടെയും ബന്ധം പുനസ്ഥാപിച്ചു. തുടര്‍ന്ന്, നവംബറോടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് 14ന് വിളിച്ച്‌ കഷായവും ജ്യൂസും കൊടുക്കുന്നത്. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ വാട്‌സ്‌ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു.

    മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണ്. ആ കുങ്കുമം മായച്ച്‌ കളയാമെന്നാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. ഷാരോണ്‍ മരിച്ച്‌ കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്ബൂര്‍ണ്ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു. കയ്പ്പ് അറിയാന്‍ കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അങ്ങനെയാണെങ്കില്‍ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണ്. കൊല്ലുക തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് ബന്ധുക്കളുടെ ആരോപണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...